Home Mannarkkad കഞ്ചാവ് കടത്തിയ മണ്ണാർക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

കഞ്ചാവ് കടത്തിയ മണ്ണാർക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

606
0

കഞ്ചാവുമായി വന്ന മണ്ണാർക്കാട് സ്വദേശികളായ യുവാക്കളെ അഗളി പോലീസ് പിടികൂടി.അട്ടപ്പാടി അഗളി ASP നവനീത് ശർമ്മ IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഗളി ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അഗളി എസ് എെ വിഷ്ണു, എ എസ് പി സ്ക്വാഡ്, Scpo നീരജ് എന്നിവർ ചേർന്നാണ് പ്രതികളെയും ബൈക്കും പിടികൂടിയത്.

മണ്ണാർക്കാട് കാരാകുർശ്ശി വാഴേമ്പുറത്ത് ഇറച്ചിത്തൊടി വീട്ടിൽ നിസ്സാം (18), പൂഞ്ചോല കാഞ്ഞിരത്ത് ചങ്ങരംകാട്ട് വീട്ടിൽ അനീഷ് (20) എന്നിവരാണ് പിടിയിലായത്.ആനക്കട്ടി – മണ്ണാർക്കാട് റോഡിൽ SBl ജംഗ്ഷനിൽ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.മണ്ണാർക്കാട് ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരിന്ന  പ്രതികളെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.ഇവർക്കു കഞ്ചാവ് വിതരണം ചെയ്തവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് അഗളി ഇൻസ്പെക്ടർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here