Home Mannarkkad ആവേശത്തിര തീർത്ത് യു ഡി എഫ് വിജയാഹ്ലാദം

ആവേശത്തിര തീർത്ത് യു ഡി എഫ് വിജയാഹ്ലാദം

296
0

മണ്ണാർക്കാട്:പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ കാൽനൂറ്റാണ്ടോളമായുള്ള ഇടതുപക്ഷാധ്യപത്യത്തിന് വിരാമമിട്ട് അഭിമാനനേട്ടം കൈവരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മണ്ണാർക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിൽ ആയിരങ്ങൾ ആവേശക്കടൽ തീർത്തു.

ഏറ്റവുമധികം ഭൂരിപക്ഷം നൽകിയതിന് നന്ദി പറയാൻ വി.കെ.ശ്രീകണ്ഠനും ജാഥയിൽ അണിചേർന്നതോടെ ഹർഷാരവങ്ങളും നീണ്ട കരഘോഷങ്ങളും ഉയർന്നു.
കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി നെല്ലിപ്പുഴയിൽ സമാപിച്ചു.എൻ.ഷംസുദ്ദീൻ എം.എൽ.എ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.എ.സലാം,കൺവീനർ വി.വി. ഷൗക്കത്തലി,മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള,ഡി.സി.സി സെക്രട്ടറിമാരായ പി.ആർ.സുരേഷ്,പി.അഹമ്മദ് അഷറഫ്, യു.ഡി.എഫ് ജില്ലാ-മണ്ഡലം നേതാക്കളായ പി.കോയക്കുട്ടി,ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കർ,റഷീദ് ആലായൻ,സി.മുഹമ്മദ് ബഷീർ,കെ. ബാലു,വി.സ്‌റ്റാൻലി,എ.അയ്യപ്പൻ,കറുക്കിൽ മുഹമ്മദലി, കെ.ആലിപ്പുഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ്,നഗരസഭാധ്യക്ഷ എം.കെ. സുബൈദ,കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹുസൈൻ കോളശ്ശേരി, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, പി.എം.നൗഫൽ തങ്ങൾ,സി.ഷഫീഖ്റഹിമാൻ,ഗിരീഷ് ഗുപ്ത,അർസൽ എരേരത്ത്,ഹുസൈൻ കളത്തിൽ, എ.അസൈനാർ,ഹമീദ് കൊമ്പത്ത്,റഷീദ് മുത്തനിൽ,വി.പ്രീത,ടി.കെ.മരക്കാർ, കെ.പി.ഉമ്മർ,അസീസ് പച്ചീരി,റഫീഖ് കുന്തിപ്പുഴ,കാസിം ആലായൻ,വി.ഖാലിദ്,ജയപ്രകാശ് വാഴോത്ത്,ടി.കെ.ഫൈസൽ,സി.കെ.അഫ്സൽ,ഷമീർ പഴേരി,നാസർ പാതാക്കര,മനോജ്, സുഗുണകുമാരി,ബിലാൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here