Home Mannarkkad കോൺഗ്രസ് പ്രവർത്തകരെപ്പോലും അമ്പരപ്പിച്ച് ശ്രീകണ്ഠന്റെ വിജയം…. പാർട്ടിയിലെ ‘വിഭാഗീയത’ മൂലം ഉറച്ച വിജയം കൈവിട്ട ഞെട്ടലിൽ...

കോൺഗ്രസ് പ്രവർത്തകരെപ്പോലും അമ്പരപ്പിച്ച് ശ്രീകണ്ഠന്റെ വിജയം…. പാർട്ടിയിലെ ‘വിഭാഗീയത’ മൂലം ഉറച്ച വിജയം കൈവിട്ട ഞെട്ടലിൽ LDF

780
0

മണ്ണാർക്കാട്:കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അമ്പരപ്പിച്ച് പാലക്കാട് വി.കെ.ശ്രീകണ്ഠന്റെ വിജയം. എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത് രാജേഷിന്റെ ഹാട്രിക് വിജയമായിരുന്നു.ഈ സാഹചര്യത്തിലാണ് ശ്രീകണ്ഠന്റെ വിജയം മുതിർന്ന രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിച്ചിരിക്കുന്നത്.സംസ്ഥാനമാകെ UDF തരംഗമെന്ന് പറയാമെങ്കിലും ഉറച്ച കോട്ടയായ പാലക്കാട്ടെ പരാജയം വരും നാളുകളിൽ ജില്ലയിലെ CPM ൽ വൻപൊട്ടിത്തെറിക്ക് കാരണമായേക്കും. ശബരിമല വിഷയം വോട്ടായി മാറിയിട്ടുണ്ടാകാമെങ്കിലും അതിലുപരിയായി ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.2014ല്‍ യുഡിഎഫ് ശക്തനായ നേതാവ് വീരേന്ദ്രകുമാറിനെ ഒരുലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് കെട്ടുകെട്ടിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിനെ ഇത്തവണ ചതിച്ചത് ഇടതുകോട്ടകളിലെ വോട്ടു ചോര്‍ച്ചയെന്ന് നിഗമനം.വിഎസ് അച്യുതാനന്ദന്‍റെ മണ്ഡലമായ മലമ്പുഴ ഒഴികെയുള്ള ഇടതുപക്ഷ കോട്ടകളിൽ ലീഡ് നില നന്നേ കുറഞ്ഞത് രാജേഷിന് തിരിച്ചടിയായി. ഇടതുകോട്ടയായി അറിയപ്പെടുന്ന കോങ്ങാട് മണ്ഡലത്തില്‍ പ്രാഥമിക വിവരമനുസരിച്ച് വെറും 500 ൽ താഴെ വോട്ടുകളുടെ ലീഡ് മാത്രമാണ് രാജേഷിന് ലഭിച്ചത്.കഴിഞ്ഞ വര്‍ഷം 15000 ത്തിനടുത്ത് വോട്ടുകളാണ് കോങ്ങാട് മണ്ഡലത്തില്‍ ലീഡ് ചെയ്തത്.മലമ്പുഴയില്‍ 22000 വോട്ടാണ് ഇത്തവണ ലീഡ് ലഭിച്ചത്.എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ 30000ലെറെ വോട്ടുകളായിരുന്നു ലീഡ്.ഷൊറണൂരില്‍ 15000 ത്തിലേറെ വോട്ട് ലീഡുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി നന്നേ കുറഞ്ഞു.ഒറ്റപ്പാലത്ത് കഴിഞ്ഞ തവണ 19000ലെറെ വോട്ട് ലീഡ് നേടിയപ്പോള്‍ ഇക്കുറി അമ്പരപ്പിക്കുന്ന കുറവാണുണ്ടായത്.അതേസമയം മുസ്ലിംലീഗിന്‍റെ കരുത്താണ് യുഡിഎഫിനും വികെ ശ്രീകണ്ഠനും തുണയായത്.മുസ്ലിം ലീഗിന്‍റെ മണ്ഡലമായ മണ്ണാർക്കാടും പട്ടാമ്പിയിലും ശ്രീകണ്ഠന് വന്‍ ലീഡ് ലഭിച്ചു.മണ്ണാർക്കാട് 30000ല്‍ പരം വോട്ടുകളും പട്ടാമ്പിയില്‍ 17000ല്‍ പരം വോട്ടുകളാണ് ശ്രീകണ്ഠന്‍ ലീഡ് നേടിയത്. പാലക്കാട് മണ്ഡലത്തിലും ശ്രീകണ്ഠന്‍ ലീഡ് ചെയ്തു.എംബി രാജേഷ് നാല് മണ്ഡലങ്ങളില്‍ നേടിയ ലീഡിനെ മറികടക്കാന്‍ മൂന്ന് മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിന് സാധിച്ചു’.ഉറച്ച മണ്ഡലത്തിലെ തോല്‍വി വിരല്‍ ചൂണ്ടുന്നത് വിഭാഗീയതിലേക്കാണെന്ന് ഇപ്പോഴേ ആരോപണമുയര്‍ന്നു. സംഘടനാതലത്തിലും കേരള രാഷ്ട്രീയത്തിലും വന്‍ വിവാദമായ പികെ ശശി എംഎല്‍എക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി വീണ്ടും ചര്‍ച്ചയാകും.ഡിവൈഎഫ്ഐ വനിത നേതാവിന്‍റെ പരാതിക്ക് പിന്നില്‍ എംബി രാജേഷാണെന്ന് പികെ ശശി പാര്‍ട്ടിക്കുള്ളില്‍ ആരോപിച്ചിരുന്നു. വിവാദത്തില്‍ പാര്‍ട്ടി ജില്ല ഘടകം പി.കെ. ശശിക്കൊപ്പം നിന്നപ്പോള്‍ എംബി രാജേഷ് നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കാനും ശ്രദ്ധിച്ചിരുന്നു.പി.കെ ശശിയുടെ ശക്തി കേന്ദ്രങ്ങളായ മണ്ണാര്‍ക്കാടും കോങ്ങാടും ഷൊർണ്ണൂരും എം.ബി രാജേഷിന് വോട്ട് കുറഞ്ഞതിന് പിന്നില്‍ കാരണമെന്താണെന്ന് പാര്‍ട്ടി പരിശോധിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here