Home Mannarkkad തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് രാജിവച്ചു

തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് രാജിവച്ചു

608
0

തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പി.ഫിർദൗസ രാജിവെച്ചു.ഇന്ന് രാവിലെ പഞ്ചായത്ത് അസി.സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്.യു.ഡി.എഫിന്റെ മുന്നണി ധാരണ അനുസരിച്ച് കോൺഗ്രസ് പ്രതിനിധി കെ.ടി. സുജാത രാജിവെച്ച ഒഴിവിലേക്ക് കഴിഞ്ഞ ഡിസംബർ 14 നാണ് ഇവരെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തത്.ഭരണച്ചുമതല വഹിക്കാൻ വ്യക്തിപരമായ ബുദ്ധിമുട്ടുള്ളതിനാലാണ് രാജിവയ്ക്കുന്നതെന്ന് രാജിക്കത്തിൽ പറയുന്നു.അതേ സമയം മുന്നണിക്കുള്ളിലെ ചില പ്രശ്നങ്ങളാണ് രാജി വെക്കാൻ കാരണം എന്ന് പറയപ്പെടുന്നു.ഒരാഴ്ച മുമ്പ് തന്നെ ഇവർ രാജിക്കത്ത് പാർട്ടിയെ ഏൽപ്പിച്ചിരുന്നതായാണ് വിവരം. മുസ്ലിം ലീഗിന് അവകാശപ്പെട്ട പ്രസിഡൻറ് സ്ഥാനം വനിത അംഗം രമണിക്ക് ലഭിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here