Home Mannarkkad പൊളിച്ച വീടിന്റെ തൂണിടിഞ്ഞ് വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

പൊളിച്ച വീടിന്റെ തൂണിടിഞ്ഞ് വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

1956
0

പൊളിച്ച കെട്ടിടത്തിന്റെ തൂണിടിഞ്ഞ് നാല്
വയസ്സുകാരി മരിച്ചു.കുമരംപുത്തൂരിലാണ്
ദാരുണ സംഭവമുണ്ടായത്.കുമരംപുത്തുർ റേഷൻ കടക്ക് മുൻവശത്തുള്ള ഇലവുങ്കൽ ജിജീഷിന്റെ
മകളും ഏലിയാസ് മാസ്റ്ററുടെ
കൊച്ചുമകളുമായ ജുവൽ അന്ന ജിജീഷ്
(4)ആണ് മരണപ്പെട്ടത്.പഴയ വീട്
പൊളിച്ചതിന്റെ ഭാഗമായ തൂണ് അടർന്ന്
നിൽക്കുകയായിരുന്നു.പതിനൊന്ന് മണിയോടു കൂടി ഇതിന് സമീപം
സഹോദരൻ എജീഷിനൊപ്പം കളിക്കവെ
അവിചാരിതമായി ജുവലിന്റെ മേൽ തൂൺ
മറിഞ്ഞു വീഴുകയായിരുന്നു.
അതിഭാരമുള്ള തൂൺ വന്ന് പതിച്ചതോടെ
തൽക്ഷണം മരണം
സംഭവിക്കുകയായിരുന്നു.മൃതദേഹം
വട്ടമ്പലം മദർ കെയർ ആശുപത്രി
മോർച്ചറിയിൽ.തച്ചമ്പാറ
ദേശബന്ധു ഹൈസ്കൂൾ അധ്യാപക
നാണ് ജിജീഷ്.അനിലയാണ് മാതാവ്

LEAVE A REPLY

Please enter your comment!
Please enter your name here