Home Mannarkkad ജലാശയത്തിൽ തള്ളിയ മാലിന്യം നീക്കം ചെയ്തു. ഹോട്ടലുടമക്കെതിരെ നടപടിക്കൊരുങ്ങി പഞ്ചായത്ത്

ജലാശയത്തിൽ തള്ളിയ മാലിന്യം നീക്കം ചെയ്തു. ഹോട്ടലുടമക്കെതിരെ നടപടിക്കൊരുങ്ങി പഞ്ചായത്ത്

619
0

മണ്ണാർക്കാട്:പൊന്നംകോട് – ഇടക്കുറുശ്ശി കനാലിൽ  ഷട്ടറിന് താഴെയുള്ള മച്ചാന്തോട് തോടിൽ സാമൂഹ്യദ്രോഹികൾ തള്ളിയ മാലിന്യം തച്ചമ്പാറ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ പുറത്തെടുത്ത് സംസ്കരിച്ചു.ജെസിബി ഉപയോഗിച്ച് തോട്ടിൽ നിന്നും നിന്നും മൂന്നുമണിക്കൂറോളം സമയമെടുത്താണ് മാലിന്യങ്ങൾ പുറത്തെടുത്തത്.പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത കല്ലടിക്കോട് പോലീസ് പ്രാഥമിക അന്വേഷണം നടത്തി.അന്വേഷണത്തിൽ പാലക്കാട്ടെ നൂർജഹാൻ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇതൊന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഹോട്ടൽ ബില്ലുകൾ  ഓർഡർ ഫോം,കൊറിയർ കവറുകൾ എന്നിവ  കണ്ടെടുത്തു.ഹോട്ടൽ ഉടമകളുടെ പേരിൽ പഞ്ചായത്ത് നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here