Home Ariyippukal റിസൾട്ടിനു പിന്നാലെ വ്യാജ സ്കോളർഷിപ്പ് പ്രചരണവും…. വ്യാജ വാർത്തകൾ സൂക്ഷിക്കണമെന്ന് നഗരസഭ

റിസൾട്ടിനു പിന്നാലെ വ്യാജ സ്കോളർഷിപ്പ് പ്രചരണവും…. വ്യാജ വാർത്തകൾ സൂക്ഷിക്കണമെന്ന് നഗരസഭ

439
0


മണ്ണാർക്കാട്: SSLC, +2 പരീക്ഷാ ഫല പ്രഖ്യാപനത്തിനു പിന്നാലെ വ്യാജ സ്കോളർഷിപ്പ് വാർത്തകളും പ്രചരിക്കുന്നു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് നൽകുന്നുണ്ടെന്നും ഇതിനുള്ള ഫോം നഗരസഭയിൽ ലഭിക്കുമെന്നും ഉള്ള രീതിയിലാണ് സോഷ്യൽ മീഡിയകളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

എന്നാൽ ഇത് വ്യാജവാർത്തകളാണെന്നും ഇത്തരത്തിലുള്ള സ്കോളർഷിപ്പുകളൊന്നും നിലവിൽ ഇല്ലെന്നും മണ്ണാർക്കാട് നഗരസഭ സെക്രട്ടറി അറിയിച്ചു.മുൻ വർഷങ്ങളിലും ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here