Home Mannarkkad കുന്തിപ്പുഴ ആറാട്ട് കടവിൽ 1 ഏക്കറോളം ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയതായി രേഖകൾ…..തെളിവുകൾ നിരത്തി പൂരാഘോഷ...

കുന്തിപ്പുഴ ആറാട്ട് കടവിൽ 1 ഏക്കറോളം ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയതായി രേഖകൾ…..തെളിവുകൾ നിരത്തി പൂരാഘോഷ കമ്മിറ്റി…. കയ്യേറ്റം ബോധ്യപ്പെട്ട സർവ്വകക്ഷി യോഗത്തിൽ റവന്യം വകുപ്പിന് രൂക്ഷ വിമർശനം

743
0

മണ്ണാർക്കാട്:കുന്തിപ്പുഴ ആറാട്ട് കടവിൽ ഒരേക്കറോളം ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയെന്ന് തെളിയിക്കുന്ന രേഖകൾ  പുറത്ത് വിട്ട് പൂരാഘോഷ കമ്മിറ്റി.

ഇന്ന് ആറാട്ട്കടവിൽ വച്ച് ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് റവന്യം വകുപ്പിൽ നിന്നു തന്നെ ലഭിച്ച രേഖകൾ സഹിതം കയ്യേറ്റം സ്ഥിരീകരിച്ചത്.ഇതിനായി 1944 മുതലുള്ള ആധാരങ്ങളുടെ കോപ്പികൾ സർവ്വകക്ഷിയോഗത്തിന് മുമ്പാകെ വച്ചു.1944, 1960, 1971 എന്നീ വർഷങ്ങളിലായി കൈമാറ്റം നടത്തിയ ആധാരങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശത്ത് 1 ഏക്കർ 68 സെന്റ് സ്ഥലമാണ് സ്വകാര്യ ഭൂമിയായി കാണിച്ചിട്ടുള്ളത്. എന്നാൽ 1988ൽ ഇതേ സ്ഥലം മൂന്നു പേർക്കായി ഭാഗിച്ച് നൽകിയപ്പോൾ അത് 2 ഏക്കർ 68 സെന്റ് ആയി മാറിയതായാണ് കാണുന്നത്.പട്ടികയിൽ കൃത്യമായ അളവുകൾ ചേർക്കാതെയാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്.കൂടാതെ 08.03.19 ന് ഈ വിഷവുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിൽ ചേർന്ന യോഗ തീരുമാനമനുസരിച്ച് തർക്കഭൂമിയിൽ അളവെടുപ്പ് നടത്തിയ റവന്യു അതികൃതർ 29.04.19 നും 07.05.19നും രണ്ട് തരം മറുപടി കൊടുത്തതും വിമർശന വിധേയമായി.

ആദ്യത്തെ മറുപടിയിൽ നൽകിയ ആശയക്കുഴപ്പം മുതലെടുത്താണ് സ്വകാര്യ വ്യക്തി അടുത്ത ദിവസം വേലി കെട്ടിയതെന്നും യോഗം വിലയിരുത്തി.

തുടർന്ന് നഗരസഭ അധ്യക്ഷ ചെയർമാനായും എം.പുരുഷോത്തമൻ കൺവീനറായും വിവിധ രാഷ്ട്രീയ-സാമൂഹ്യ- സംഘടനാ പ്രതിനിതികൾ അംഗങ്ങളായുമുള്ള കമ്മിറ്റി
രൂപീകരിച്ച് തുടർ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ ചെയർപേഴ്സൻ എം.കെ സുബൈദ,വൈസ് ചെയർമാൻ ടി.ആർ.സെബാസ്റ്റ്യൻ, മുൻ എം.എൽ.എ കുമാരൻ, നഗരസഭ കൗൺസിലർമാരായ ജയകുമാർ, ശ്രീനിവാസൻ, സുരേഷ്, ഹരിലാൽ, പുഷ്പാനന്ദൻ, വസന്ത, കെ.സി.അബ്ദുറഹ്മാൻ,രാഷ്ട്രീയ കക്ഷി നേതാക്കളായ പി.ആർ.സുരേഷ്,പാലോട് മണികണ്ഠൻ, കെ.പി.ജയരാജ്
കെ.പി.എസ് പയ്യനാടം,റഫീഖ് കുന്തിപ്പുഴ, ബാവി,ഹുസൈൻ കളത്തിൽ,രമേശ് പൂർണ്ണിമ, ഫിറോസ് ബാബു,അയ്യപ്പൻ, പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here