Home Mannarkkad ഉദ്യോഗസ്ഥരുടെ കുറവും വാഹൻ സോഫ്റ്റ് വെയറും…. മണ്ണാർക്കാട് RTO ഓഫീസിലെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ എന്നാക്ഷേപമുയരുന്നു

ഉദ്യോഗസ്ഥരുടെ കുറവും വാഹൻ സോഫ്റ്റ് വെയറും…. മണ്ണാർക്കാട് RTO ഓഫീസിലെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ എന്നാക്ഷേപമുയരുന്നു

279
0

മണ്ണാർക്കാട്:മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന പുതിയ വാഹനങ്ങൾക്കുള്ള ടി.പി.ക്ക് ദിവസങ്ങളെടുക്കുന്നു എന്നാക്ഷേപവുമായി വാഹന ഉടമകൾ.രണ്ടാഴ്ചയോളമായിട്ടും ടി.പി. ലഭിക്കാതെ വാഹനങ്ങൾ നൽകാൻ കഴിയുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തി വാഹന ഡീലർമാരും.മണ്ണാർക്കാട് RT0 ഓഫീസ് പരിധിയിലാണ് ഈ ആക്ഷേപങ്ങൾ ഉയരുന്നത്. ഓഫീസിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതാണ് പ്രധാന പ്രശ്നം. എം.വി.ഐ, അസിസ്റ്റന്റ് എം.വി.ഐ എന്നീ പോസ്റ്റുകളിലാണ് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത്.ഇവരുടെ ജോലി കൂടി ജോ.ആ.ർ.ടി.ഒ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് നിലവിൽ വഹിക്കേണ്ടി വരുന്നത്.ഇതിന് പുറമേ പുതിയ ഓഫീസ് സോഫ്റ്റ് വെയറായ വാഹൻ സോഫ്റ്റ് വെയറിന്റെ കടന്നുവരവും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.പുതിയ സോഫ്റ്റ് വെയറിനെക്കുറിച്ച് വേണ്ടത്ര പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നുണ്ട്.ഇക്കാരണത്താൽ ഓരോ കാര്യങ്ങൾ പൂർത്തിയാക്കാനും മണിക്കൂറുകൾ അധികമായി വേണ്ടിവരുന്നു.ഇക്കാരണങ്ങളെല്ലാംകൂടി ഓഫീസ് പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നത് ഓഫീസിലെത്തുന്ന നൂറുകണക്കിനാളുകളെ ദുരിതത്തിലാക്കുകയാണ്.എന്നാൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടെന്ന് സമ്മതിക്കുമ്പോഴും കഴിയാവുന്നത്ര വേഗത്തിൽ കാര്യങ്ങൾ ചെയ്ത് നൽകാൻ ശ്രമിക്കുന്നുണ്ടെന്നും മറ്റു പല ഭാഗങ്ങളിലും ഇത്തരം അവസ്ഥ ഉണ്ടെന്നും ജോ.ആർ ടി ഒ അനിൽ മണ്ണാർക്കാട് ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here