Home Mannarkkad മണ്ണാർക്കാട് ദേശീയപാതയിൽ ദിനംപ്രതി വലുതാകുന്ന അപകടക്കുഴി…. വാഹനങ്ങൾ അപകട ഭീഷണിയിൽ

മണ്ണാർക്കാട് ദേശീയപാതയിൽ ദിനംപ്രതി വലുതാകുന്ന അപകടക്കുഴി…. വാഹനങ്ങൾ അപകട ഭീഷണിയിൽ

353
0

മണ്ണാർക്കാട് കോടതിപ്പടി പെട്രോൾ പമ്പിന് സമീപത്തായി റോഡിന് നടുവിലുള്ള കുഴി വാഹനങ്ങൾക്ക് വൻ ഭീഷണിയാകുന്നു. പമ്പിന് സമീപത്തായുള്ള ആരാധനാലയത്തിന്റെ മുൻപിലായാണ് നടുറോഡിൽ കുഴി രൂപം കൊണ്ടിരിക്കുന്നത്.ദിനംപ്രതി കുഴിയുടെ ആഴവും വലിപ്പവും കൂടി വരികയാണ്.നിലവിൽ ഒരടിയോളം താഴ്ച കുഴിക്ക് വന്ന അവസ്ഥയാണ് കാണുന്നത്.നാളുകൾക്കു മുമ്പ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് കുഴി രൂപം കൊണ്ടത്.മാധ്യമ വാർത്തയെത്തുടർന്ന് പൈപ്പ് തകരാർ പരിഹരിച്ചെങ്കിലും കുഴി അടച്ചിരുന്നില്ല. ഈ കുഴിയാണ് വലുതായി വലിയ അപകട സാഹചര്യം സൃഷ്ടിക്കുന്നത്.

മാത്രമല്ല ദേശീയപാത നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ റോഡിന്റെ പകുതി ഭാഗം ഉയർന്ന അവസ്ഥയിലാണ്.ഇതുമൂലം കുഴിയെ ഒഴിവാക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾക്ക് റോഡിന്റെ മധ്യത്തിലുള്ള ഉയര വ്യത്യാസവും വെല്ലുവിളിയാകുന്നു. താൽക്കാലികമായെങ്കിലും കുഴി അടച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.തൊട്ടടുത്ത് മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴികളും യാത്രക്കാർക്കും വാഹനങ്ങൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here