Home Mannarkkad കുന്തിപ്പുഴയിലെ കയ്യേറ്റങ്ങൾക്കും പുഴ മലിനീകരണത്തിനുമെതിരെ ‘സേവ് കുന്തിപ്പുഴ’ ക്യാംപെയ്ൻ ശക്തമാകുന്നു.

കുന്തിപ്പുഴയിലെ കയ്യേറ്റങ്ങൾക്കും പുഴ മലിനീകരണത്തിനുമെതിരെ ‘സേവ് കുന്തിപ്പുഴ’ ക്യാംപെയ്ൻ ശക്തമാകുന്നു.

240
0

മണ്ണാർക്കാട്: നാടിന്റെ പ്രധാന ജലസ്രോതസ്സായ കുന്തിപ്പുഴയെ നശിപ്പിക്കുന്നവർക്കെതിരായി ‘സേവ് കുന്തിപ്പുഴ’ ക്യാംപെയ്ൻ ശക്തമാകുന്നു.

പുഴയുടെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ കയ്യേറ്റങ്ങൾ നടക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. ഇക്കാരണത്താൽ പലയിടങ്ങളിലും പുഴയുടെ വീതി ശോഷിച്ച് വരികയാണ്.വൻതോതിലുള്ള മണലെടുപ്പും പുഴയിൽ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തിരക്കിലായത് മണൽ മാഫിയക്ക് സൗകര്യമാകുന്നു. മറ്റൊരു വലിയ പ്രശ്നമുള്ളത് പുഴയുടെ വിവിധ ഭാഗങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളുന്നു എന്നതാണ്.നിരവധി ജനങ്ങൾ കുടിവെള്ളമായി പോലും ഉപയോഗിക്കുന്ന കുന്തിപ്പുഴയിലെ ജലമാണ് മലിനമാക്കുന്നത്. കുരുത്തിച്ചാൽ,പാത്രക്കടവ് എന്നീ ഭാഗങ്ങളിലെല്ലാം പുഴയെ നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഇതിനെല്ലാമെതിരായാണ് ‘സേവ് കുന്തിപ്പുഴ’ എന്ന ക്യാംപെയ്ൻ ഉയരുന്നത്.വിവിധ സോഷ്യൽ മീഡിയ കൂട്ടായ്മകളും സാംസ്ക്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും നാട്ടുകാരും ഒരുമിച്ച് ഇതിനു പിന്നിൽ അണിചേരണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here