Home Local പൂരപറമ്പിലെ സംഘർഷം: അറസ്റ്റിലായ 4 പേർ റിമാൻറിൽ

പൂരപറമ്പിലെ സംഘർഷം: അറസ്റ്റിലായ 4 പേർ റിമാൻറിൽ

5886
0

മണ്ണാർക്കാട് പൂരപറമ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ
നാല് പേരെ റിമാന്റ് ചെയ്തു.
നായാടിക്കുന്ന് കൊഴക്കാട്ടിൽ വീട്ടിൽ
അഖിൽ (26),അരകുർശി സ്വദേശികളായ അരുൺ (27),നിഥിൻ കൃഷ്ണ (29) പോത്തോഴിക്കാവ് സ്വദേശി സുമേഷ് (29) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.


മണ്ണാർക്കാട് പൂരത്തോട് അനുബന്ധിച്ച്
കഴിഞ്ഞ ദിവസം നടന്ന ഗാനമേളയിൽ
പൊതുജനങ്ങൾക്ക് ശല്യമാകും വിധം
പെരുമാറിയത് ചോദ്യം ചെയ്ത പോലീസ്
ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം
തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. മദ്യലഹരിയിലായിരുന്ന പ്രതികൾ പോലീസുകാരെ അക്രമിക്കാനുള്ള ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.ഇതിൽ നായാടിക്കുന്ന് സ്വദേശി അഖിലിന്റെ പക്കൽ നിന്ന് ഇടിക്കട്ടയും, കത്തിയും പിടിച്ചെടുത്തിട്ടുണ്ട്.മണ്ണാർക്കാട് സർക്കിൾ ഇൻസ്പക്ടർ ടി.പി.ഫർഷാദ്, എസ്.ഐ. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഉത്സവ വേളകളിൽ
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന
തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ
ജാമ്യമില്ലാ വകുപ്പുകളുൾപ്പെടെ കർശന
നടപടി സ്വീകരിക്കുമെന്ന് സി.ഐ.ടി.പി.
ഫർഷാദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here