Home Local വിൽപ്പനക്കായി കടത്തിയ വിദേശമദ്യം പിടികൂടി. 2 പേർ അറസ്റ്റിൽ

വിൽപ്പനക്കായി കടത്തിയ വിദേശമദ്യം പിടികൂടി. 2 പേർ അറസ്റ്റിൽ

699
0

കല്ലടിക്കോട്: വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കല്ലടിക്കോട് പോലീസ് പിടികൂടി.രണ്ടു പേർ അറസ്റ്റിലായി. കരിമ്പ സ്വദേശികളായ ചന്ദ്രവിലാസം വീട്ടിലെ ദേവരാജൻ (53), അങ്ങാടിക്കാട്ടിലെ അബ്ദുൾ സലീം (48) എന്നിവരാണ് അറസ്റ്റിലായത്.മണ്ണാർക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി  പ്രതികളെ റിമാന്റ് ചെയ്തു.കല്ലടിക്കോട് SI അനിൽകുമാർ.ടി.മേപ്പിള്ളി, അഡീഷണൽ SI കെ.കെ കൃഷ്ണൻകുട്ടി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്,ശ്യാം കുമാർ,സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്,രാജീവ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here