Home Mannarkkad ലോക്സഭാ ഇലക്ഷൻ:പാലക്കാട് MB രാജേഷ് CPM സ്ഥാനാർത്ഥി… രാജേഷ് ഇറങ്ങുന്നത് ഹാട്രിക് വിജയം തേടി

ലോക്സഭാ ഇലക്ഷൻ:പാലക്കാട് MB രാജേഷ് CPM സ്ഥാനാർത്ഥി… രാജേഷ് ഇറങ്ങുന്നത് ഹാട്രിക് വിജയം തേടി

721
0

മണ്ണാർക്കാട് ഉൾപ്പെടുന്ന പാലക്കാട് ലോക്സഭ മണ്ഡലത്തിൽ നിലവിലെ എം.പി.MB രാജേഷിന് വീണ്ടും അവസരം നൽകി CPM. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച് തീരുമാനമായതായുള്ള വിവരമാണ് പുറത്ത് വരുന്നത്.പാലക്കാട് മണ്ഡലത്തിൽ നിന്നും തുടർച്ചയായ 2 വിജയങ്ങൾ നേടിയ രാജേഷിന് ഇത് ഹാട്രിക് ചാൻസാണ് പാർട്ടി നൽകിയിരിക്കുന്നത്.കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് മുതിർന്ന നേതാവ് വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയ രാജേഷിനെതിരെ ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കാനായില്ലെങ്കിൽ കോൺഗ്രസും ബി.ജെ.പിയും വിയർക്കേണ്ടി വന്നേക്കും എന്നതിനാൽ ഈ പാർട്ടികളുടെ സ്ഥാനാർത്ഥി നിർണ്ണയം ഏറെ പ്രാധാന്യത്തോടെ നോക്കിക്കാണുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here