Home Local യുവർ ഓണർ…കോട്ടുണ്ടെങ്കിൽ നികുതി വേണ്ടെന്നുണ്ടോ ?

യുവർ ഓണർ…കോട്ടുണ്ടെങ്കിൽ നികുതി വേണ്ടെന്നുണ്ടോ ?

378
0

മണ്ണാർക്കാട് ന്യൂസിന്റെ നഗരസഭ നികുതിപ്പിരിവ് അന്വേഷണത്തിൽ അടുത്തതായി കടന്നു വന്നത് തൊഴിൽ നികുതിയുമായി ബന്ധപ്പെട്ട കാര്യമാണ്.ഇതിൽ അഭിഭാഷകരുടെ കാര്യമാണ് ആദ്യം പറയുന്നത്. 1996 ലെ കേരള മുൻസിപ്പാലിറ്റി തൊഴിൽ നികുതി ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം അഭിഭാഷകവൃത്തി ചെയ്യുന്നവർക്ക് 1250 രൂപ നിരക്കിൽ അർദ്ധവാർഷിക തൊഴിൽ നികുതി ബാധകമാക്കിയിട്ടുണ്ട്.ഇതിൽ തന്നെ അഭിഭാഷകർ പ്രാക്ടീസ് തുടങ്ങിയ ആദ്യത്തെ 5 വർഷക്കാലയളവിൽ 725 രൂപ നിരക്കിലും തുടർന്ന് 1250 രൂപ നിരക്കിലും അർദ്ധവാർഷിക നികുതിയാണ് അടക്കേണ്ടത്. എന്നാൽ മണ്ണാർക്കാട് നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതിയിലെ അഭിഭാഷകരിൽ നിന്നും നാളിതുവരെ ഈ നികുതി ഈടാക്കിയിട്ടില്ല.50 ലേറെ അഭിഭാഷകരുള്ള നഗര പരിധിയിൽ ഈ ഇനത്തിൽ ഉണ്ടായിരിക്കുന്ന വരുമാന നഷ്ടം വളരെ വലുതാണ്.നഗരസഭ കൗൺസിലർമാരിൽ തന്നെ അഭിഭാഷക ജോലി ചെയ്യുന്നവരും ഉള്ളതിനാൽ അവർ ഇക്കാര്യത്തിൽ മുൻ കയ്യെടുക്കണമെന്ന ആശയം മുന്നോട്ട് വച്ച് കൊണ്ട് ഈ വിഷയവുമായി ബന്ധപ്പെട്ട മണ്ണാർക്കാട് ന്യൂസ് ചെയിൻ വാർത്തയുടെ അടുത്ത വാർത്ത 8 pm ന്…. ദയവായി കാത്തിരിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here