Home Local ഒറ്റ ചോദ്യം മാത്രം: ഇപ്പോഴെങ്ങാനും ഇത് ശരിയാകുമോ?

ഒറ്റ ചോദ്യം മാത്രം: ഇപ്പോഴെങ്ങാനും ഇത് ശരിയാകുമോ?

419
0

മണ്ണാർക്കാട് ന്യൂസിന്റെ നഗരസഭ നികുതി പിരിവുമായി ബന്ധപ്പെട്ടുളള ചെയിൻ വാർത്തയിലെ അടുത്ത വാർത്ത നഗരസഭയിലെ കരാറുകാരുമായി ബന്ധപ്പെട്ടാണ്.നഗരസഭ പരിധിയിൽ കരാർ ജോലികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും തൊഴിൽ നികുതി അടക്കേണ്ടതാണ്.ഇവർക്കും മുൻ വാർത്തയിൽ പറഞ്ഞ പ്രകാരം തന്നെ അർദ്ധവാർഷിക നികുതി 1250 രൂപയാണ്.നഗരസഭ ലഭ്യമാക്കിയ കണക്കു പ്രകാരം നഗരസഭയിലെ വിവിധ കരാർ ജോലിയുമായി ബന്ധപ്പെട്ട് 15 കരാറുകാർ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കാണുന്നത്.ഇവരിൽ നിന്നും കഴിഞ്ഞ 5 വർഷമായി നികുതി വാങ്ങിയിട്ടില്ല എന്ന് രേഖകൾ സൂചിപ്പിക്കുന്നു. ഇതു മൂലം ഏകദേശം 2 ലക്ഷത്തിനടുത്ത് വരുമാന നഷ്ടം ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലക്ഷങ്ങളുടെ കരാർ ജോലികളെടുക്കുന്നവർ നികുതി നൽകാത്തതാണോ നഗരസഭ വാങ്ങിക്കാത്തതാണോ എന്നത് വ്യക്തമാക്കേണ്ടത് അധികൃതരാണ്. ഇനിയെങ്കിലും അതിനുള്ള ശ്രമം നടത്തിയാൽ നന്നായിരിക്കും എന്ന് മാത്രം പറഞ്ഞു കൊണ്ട് ചെയിൻ വാർത്തയിലെ നാലാമത്തേതും അവസാനത്തേതുമായ വാർത്ത 9 മണിക്ക്…… ദയവായി കാത്തിരിക്കുക….

LEAVE A REPLY

Please enter your comment!
Please enter your name here