Home Local ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ പരിരക്ഷ … AKPA നിവേദനം നൽകി

ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ പരിരക്ഷ … AKPA നിവേദനം നൽകി

235
0

മണ്ണാർക്കാട്:ഫോട്ടോഗ്രാഫി അനുബന്ധ മേഖലയിൽ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളും ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ പരിരക്ഷയുമായ് ബന്ധപ്പെട്ടും ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം14 ജില്ല കമ്മറ്റികളുടെ നേതൃത്വത്തിൽ  ഒരേ ദിവസം 140 എം എൽ എ മാർക്കും നിവേദനം നൽകി.ഇതിന്റെ ഭാഗമായി മണ്ണാർക്കാട് എം എൽ എ അഡ്വക്കേറ്റ് എൻ ഷംസുദ്ധീന് എ കെ പി എ മണ്ണാർക്കാട് മേഖല പ്രസിഡണ്ട് അബ്ദുൽ റഫീക്കിന്റെ നേത്യത്വത്തിൽ നിവേദനം നൽകി.ജില്ലാ ജേയിന്റ് സെക്രട്ടറി രാജോഷ് കല, മണികണ്ഡൻ, നാരായണൻകുട്ടി,ബഷീർ ബാഷ്, ജയപ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നേരത്തെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ ചക്കരക്കല്ലിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നൽകി സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി ഉദ്ഘടനം നിർവ്വഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here