Home Mannarkkad ഫ്രീക്കൻമാരായ ന്യൂ ജനറേഷന് മാതൃകയായി രാഹിൽ രാജ്

ഫ്രീക്കൻമാരായ ന്യൂ ജനറേഷന് മാതൃകയായി രാഹിൽ രാജ്

717
0

കുമരംപുത്തൂർ:മുടിയും താടിയും നീട്ടി വളർത്തി ഫ്രീക്കൻസ് എന്ന പേരിൽ അറിയപ്പെടുന്ന ന്യൂ ജനറേഷൻ യുവാക്കൾക്കൊരു മാതൃകയാവുകയാണ് കുളപ്പാടം സ്വദേശിയായ രാഹിൽ രാജ് എന്ന പത്തൊമ്പത്കാരൻ. നീട്ടിവളർത്തി പരിപാലിച്ച് പോന്നിരുന്ന സ്വന്തം മുടി ക്യാൻസർ രോഗികൾക്കായി മുറിച്ചുനൽകി വേറിട്ട കാഴ്ചയാവുകയാണ് രാഹിൽ രാജ്.

കുളപ്പാടം പൂന്തിരിത്ത് കുന്നിലെ രാജന്റെയും രജനിയുടെയും മകനായ രാഹിൽ രാജ് കഴിഞ്ഞ രണ്ട് വർഷത്തോളമായി മുടി നീട്ടിവളർത്തി പരിപാലിച്ച് പോരുകയായിരുന്നു.സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ ആരാധകനായ രാഹിൽ ബദരീനാഥ് എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് നായകനെ അനുകരിച്ച് മുടി വളർത്താൻ തുടങ്ങിയത്. എന്നാൽ ഈയിടെ മാധ്യമങ്ങളിലൂടെയും മറ്റും ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകുന്ന സ്ത്രീകളുടെ വാർത്തകൾ വായിച്ചതോടെ എന്തുകൊണ്ട് തനിക്കും ഇത് ചെയ്തു കൂടാ എന്ന ചിന്ത വരികയും അതിന്റെ വഴികൾ അന്വേഷിക്കുകയും ചെയ്തു.തുടർന്ന് തൃശൂരിലെ ഹെയർ ബാങ്കുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ധേശമനുസരിച്ച് മുടി മുറിച്ചുനൽകുകയുമായിരുന്നു. താൻ ഏറെ ആഗ്രഹത്തോടെ വളർത്തിയ മുടി ക്യാൻസർ രോഗികളുടെ ചികിൽസക്ക് സഹായകരമാകുന്നു എന്നത് ഏറെ സംതൃപ്തി തരുന്നതാണെന്ന് രാഹിൽ പറയുന്നു. ഇനിയും മുടി വളർത്തി ഇത്തരത്തിലുള്ള പ്രവൃത്തി തുടരാനാണ് രാഹിലിന്റെ ആഗ്രഹം.ഇൻറീരിയർ ഡിസൈനർ ജോലി ചെയ്യുന്ന രാഹിലിന്റെ ഈ മാതൃകാ പ്രവർത്തിയെ അഭിനന്ദിക്കുകയാണ് കൂട്ടുകാരുൾപ്പെടെയുള്ള നാട്ടുകാർ.

LEAVE A REPLY

Please enter your comment!
Please enter your name here