Home Mannarkkad 8, 9 ദേശീയ പണിമുടക്ക് നഗരത്തിലെങ്ങനെ? Mannarkkad News അവലോകനം

8, 9 ദേശീയ പണിമുടക്ക് നഗരത്തിലെങ്ങനെ? Mannarkkad News അവലോകനം

852
0

മണ്ണാർക്കാട്: ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർദ്ധ രാത്രി ആരംഭിക്കുകയാണ്. പണിമുടക്ക് ഏത് തരത്തിൽ നഗരത്തിലെ ജനജീവിതത്തെ സ്വാധീനിക്കുമെന്ന ആകാംക്ഷ സാധാരണക്കാർക്കിടയിൽ നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്തരം സാഹചര്യത്തിൽ വിവിധ മേഖലയിലുള്ളവരുമായി നടത്തിയ ആശയ വിനിമയത്തിൽ നിന്നും തയ്യാറാക്കിയ അവലോകനം

1. വ്യാപാര സ്ഥാപനങ്ങൾ: സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് മണ്ണാർക്കാട് യൂണിറ്റിലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നാണ് യൂണിറ്റ് നേതൃത്വം പറയുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നത് തടയില്ല. പക്ഷേ ബസുൾപ്പെടെയുളള ടാക്സി വാഹനങ്ങൾ ഇല്ലാത്തത് വ്യാപാരികളെ നിരാശരാക്കുന്നുണ്ട്.

2. ബസ് & ടാക്സി: ബസ് ഓണേഴ്സ് അസോസിയേഷൻ പണിമുടക്കിൽ പങ്ക് ചേരുമെന്നറിയിച്ചിരിക്കുന്നു. അതിനാൽ സ്വകാര്യ ബസുകൾ ഓടില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഓട്ടോ, ടാക്സി, ചരക്കു വാഹനങ്ങളും പണിമുടക്കും.

3. KSRTC: മണ്ണാർക്കാട് ഡിപ്പോയിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കുന്ന സംഘടനകളിലെ അംഗങ്ങളാണ് എന്നതിനാൽ മണ്ണാർക്കാട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ ഉണ്ടാവില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്.

4.സ്കൂളുകൾ: സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ അധ്യയനം നടക്കാനിടയില്ല. ഇവിടങ്ങളിലെ ഭൂരിഭാഗം അദ്ധ്യാപകരും പണിമുടക്കിലാണ്. എന്നാൽ സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുമെന്നതാണ് ഭൂരിഭാഗം മാനേജ്മെൻറുകൾ അറിയിച്ചിട്ടുള്ളത്.പക്ഷേ വാഹന സൗകര്യങ്ങളുടെ ബുദ്ധിമുട്ട് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. അതിനാൽ രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും.

5. ബാങ്കിംഗ് മേഖല:State Bank of India നാളെ പ്രവർത്തിക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ട്. പണിമുടക്കിൽ പങ്കെടുക്കാത്ത യൂണിയനിൽപ്പെട്ടവരാണ് SBI ൽ ഭൂരിഭാഗം ജീവനക്കാരും എന്നതിനാലാണ് ഇത്. അത് പോലെ ഭൂരിഭാഗം ബാങ്കുകളും തുറന്നു പ്രവർത്തിക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ട്. ചില ബാങ്കുകളിൽ മാത്രമാണ് പണിമുടക്കുന്ന ജീവനക്കാരുള്ളത്. എന്നാൽ സഹകരണ ബാങ്കുകൾ ഭൂരിഭാഗവും അടഞ്ഞ് കിടക്കും. UDF ഭരണ സമിതിയിലുളള ചില ബാങ്കുകളിൽ ആശയക്കുഴപ്പമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം നടക്കാനിടയില്ല.

6. സർക്കാർ ഓഫീസുകൾ: ഭൂരിഭക്ഷം ജീവനക്കാരും പണിമുടക്കിൽ പങ്ക് ചേരുന്നതിനാൽ ഓഫീസ് പ്രവർത്തനം നടക്കാനിടയില്ല.

വളരെക്കുറച്ച് മേഖലകളിലെ കാര്യങ്ങൾ മാത്രമാണ് ഈ അവലോകനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ഇതെല്ലാം ഈ മേഖലകളിലുള്ളവരുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ളതാണ്. വ്യത്യാസങ്ങൾ വരാനുളള സാഹചര്യങ്ങൾ തള്ളിക്കളയാൻ പറ്റാത്ത സാഹചര്യവും നിലവിലുണ്ട് എന്ന് ഓർക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here